Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ

തലയോലപ്പറമ്പ്: മഴ ദുരിതത്തിലാക്കിയ മനുഷ്യരെ ചേർത്ത് നിർത്തി കരുതലിന്റെ കൈത്താങ്ങുമായി പള്ളി ഇടവക.

സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ

തലയോലപ്പറമ്പ്: മഴ ദുരിതത്തിലാക്കിയ മനുഷ്യരെ ചേർത്ത് നിർത്തി കരുതലിന്റെ കൈത്താങ്ങുമായി പള്ളി ഇടവക. തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാതഭക്ഷണം വിളമ്പിയത് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളി ഇടവകയാണ്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലാണ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാതഭക്ഷണം നൽകിയത്. വെള്ളപ്പൊക്ക ദുരിതത്തിൽ ഇടവക സമൂഹം നടത്തിയ സേവനം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്ക്കൽ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, പഞ്ചായത്ത് അംഗങ്ങൾ, കൈക്കാരന്മാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മഠങ്ങളിലെ സിസ്റ്റർമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവകാംഗങ്ങളും ചേർന്നാണ് പ്രഭാതഭക്ഷണം വിളമ്പിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും