Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു

യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ വൈക്കം നഗരസഭ ആദരിച്ചു
രാഹുൽ ബാബുവിനെ നഗരസഭാ ചെയർമാൻ ഉപഹാരം നൽകി ആദരിക്കുന്നു

വൈക്കം: ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്‌കാര ജേതാവ് രാഹുൽ ബാബുവിന് വൈക്കം നഗരസഭ ആദരം. കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്‌കാരം നേടിയ പ്രശസ്ത വിൽപ്പാട്ട് കലാകാരൻ രാഹുൽ ബാബുവിനെയാണ് വൈക്കം നഗരസഭ ആദരിച്ചത്. നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ പുരസ്‌കാര ജേതാവിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി.

സ്വന്തം നാട്ടിലെ കലാകാരൻ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് വൈക്കത്തിന് അഭിമാനമാണെന്ന് രാഹുൽ ബാബുവിനെ ആദരിച്ച ചെയർമാൻ അബ്ദുൽസലാം റാവുത്തർ പറഞ്ഞു. വൈക്കം മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിന്റെ പ്രധാന വിൽപ്പാട്ട് കലാകാരനാണ് രാഹുൽ ബാബു. നാടൻ കലാരംഗത്ത്, പ്രത്യേകിച്ച് വിൽപ്പാട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനും നടത്തുന്ന സേവനങ്ങൾക്കാണ് കേരള സർക്കാർ ഫോക്‌ലോർ അക്കാദമി രാഹുൽ ബാബുവിന് പുരസ്കാരം നൽകിയത്. വാർഡ് കൗൺസിലർമാരും നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് രാഹുൽബാബു ആദരം ഏറ്റുവാങ്ങിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും