സംഘങ്ങളും സംഘടനകളും രജിസ്റ്റർ ചെയ്യണം
കോട്ടയം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സാഹിത്യ, ശാസ്ത്ര, സാമൂഹിക സേവന സംഘടനകളും/സംഘങ്ങളും പുതിയതായി പ്രാബല്യത്തിൽ വന്ന കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 2025 പ്രകാരം രജിസ്റ്റർ ചെയ്യണമെന്നും നിശ്ചിത കാലയളവിനുള്ളിൽ വാർഷിക റിട്ടേൺ സമർപ്പിക്കണമെന്നും ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു.

വരവ്-ചെലവ കണക്കുകൾ, ബാലൻസ് ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട് (വാർഷിക വരവോ ചെലവോ ലക്ഷം രൂപയിൽ അധികരിക്കുന്ന പക്ഷം ചാർട്ടേർഡ് അക്കൗണ്ടന്റ് നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതാണ്), ഭരണസമിതി അംഗങ്ങളുടെ ലിസ്റ്റ് എന്നിവ മൂന്ന് ഭരണസമിതി അംഗങ്ങൾ സാക്ഷ്യപ്പെടുത്തി ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിൽ നൽകണം. മിനിറ്റ്സ് ബുക്ക്, അക്കൗണ്ട്‌സ് ബുക്ക്, അംഗത്വ രജിസ്റ്റർ മുതലായവ പരിശോധനയ്ക്കായി ഹാജരാക്കുകയും വേണം. ഫോൺ: 0481-2563822.
Comments ()