വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
വൈക്കം: തെക്കേ നട തേജസ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് റിട്ടയേർഡ് ക്യാപ്റ്റൻ എ. വിനോദ്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ റെഡ് ക്ലബ് ഫുട്ബോൾ അക്കാദമിയിൽ പ്രവേശനം നേടിയ യദുകൃഷ്ണൻ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് നേടിയ എസ്.ഐ സുനിൽകുമാർ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു. തേജസ് നഗറിലെ 25 കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ ഏർപ്പെടുത്തിയ ഇൻഷുറൻസ് പോളിസികളുടെ സർട്ടിഫിക്കറ്റുകളും അംഗങ്ങൾക്ക് വിതരണം ചെയ്തു.
വൈക്കം താലൂക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ശിവരാമകൃഷ്ണൻ നായർ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി റിട്ടയേർഡ് ക്യാപ്റ്റൻ എ. വിനോദ് കുമാർ (പ്രസിഡൻ്റ്) കെ.ജെ. ഷാജിമോൻ (സെക്രട്ടറി), അമ്പിളി വിനോദ് (ഖജാൻജി), സെൽവരാജൻ മണലേഴത്ത് (വൈസ് പ്രസിഡൻ്റ്), ഷീജബിജു, കൃഷ്ണമ്മ കാട്ടിക്കുഴി (ജോയിൻ്റ് സെക്രട്ടറിമാർ) ടി.കെ.വിജയൻ,
ഗംഗ എസ്.നായർ തുടങ്ങിയവർ ഉൾപ്പെട്ട ഭരണ സമിതി ചുമതലയേറ്റു.
Comments ()