വിശക്കുന്നവർക്കായി റോട്ടറി അന്നദാനം പദ്ധതി
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിശക്കുന്നവർക്കും ദാരിദ്ര്യം അനുഭവിക്കുന്നവർക്കുമായി തുടക്കം കുറിച്ച അന്നദാനം പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി മുൻ ഗവർണർ ഇ.കെ. ലൂക്ക് നിർവ്വഹിച്ചു. വൈക്കം റോട്ടറി ക്ലബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

ഓൾ ഇന്ത്യ റെയിൽവേ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അലക്സ് പെരുമാലിൽ മുഖ്യ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി റോയ് വർഗീസ് പദ്ധതി വിശദീകരണം നടത്തി. സണ്ണി കുര്യാക്കോസ്, സാബു വർഗീസ്, സന്തോഷ് ജോസഫ്,ജോഷി ജോസഫ്, കുര്യൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()