🔴 BREAKING..

റിട്ടയേർഡ് എസ്.ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

റിട്ടയേർഡ് എസ്.ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
സുരേന്ദ്രൻ

പാലാ: മുത്തോലിയിൽ റിട്ടയേർഡ്
എസ്.ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ എസ്.ഐ ആയി റിട്ടയർ ചെയ്ത പുലിയന്നൂർ
തെക്കേൽ സുരേന്ദ്രൻ ടി.ജി (61) യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയർ ചെയ്തതിന് ശേഷം ഇദ്ദേഹം കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വർഷത്തോളമായി ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. 2 ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടർന്ന്
അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. കട്ടിലിൽ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പാലാ പോലീസ്
സ്ഥലത്തെത്തി മേൽനടപടികൾ
സ്വീകരിച്ചു.