Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ശബരിമലയിൽ പോയ യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീം കോടതി

ശബരിമലയിൽ പോയ യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീം കോടതി

ന്യൂദൽഹി: സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ പോയ യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീം കോടതിയുടെ ചോദ്യം. ബിന്ദു അമ്മിണിക്കും കനക ദുർഗ്ഗയ്ക്കുമായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനോടാണ് കോടതി ചോദ്യമുന്നയിച്ചത്. ശബരിമലയിൽ പോയതിന് ബിന്ദു അമ്മിണി ആൾക്കൂട്ട ആക്രമണം നേരിട്ട് കേരളം വിടേണ്ടിവന്നുവെന്നും സംസ്‌ഥാനം സഹകരിക്കാത്തതിനാലാണ് കൂടുതൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കാത്തത് എന്നും ഇന്ദിരാ ജയ്‌സിങ് വാദിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്നയുടെ നിരീക്ഷണം ഉണ്ടായി. മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാവില്ല. ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രത്തെ അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. അവിശ്വാസിക്ക് മതവിഷയവുമായി ബന്ധമില്ല. അതേസമയം അനിവാര്യ മതാചാരം കോടതിക്ക് തീരുമാനിക്കാനാകുമെന്ന് ഇന്ദിര ജെയ്‌സിങ് വാദിച്ചു. റഫറൻസിൽ പത്താം ദിവസമായ ഇന്ന് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടരുന്നതിടെയാണ് ഈ വാദവും കോടതി പരാമർശങ്ങളും ഉണ്ടായത്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും