കുടുംബ സംഗമവും മയക്കുമരുന്നിനെതിരെ ബോധവൽക്കരണവും
വൈക്കം: വൈക്കം സീനിയർ ചേമ്പർ കുടുംബ സംഗമവും മയക്കുമരുന്നിനെതിരെ ബോധവൽക്കരണ സെമിനാറും ദേശീയ കോഡിനേറ്റർ എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ലിജിയൻ പ്രസിഡന്റ് അഡ്വ.എം.പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ദിനോസറുകളെ കുറിച്ച് പഠനം നടത്തി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാനൊരുങ്ങുന്ന ബ്രഹ്മമംഗലം സ്വദേശി ഇഷാൻ മെച്ചേരിയെ യോഗത്തിൽ ആദരിച്ചു.

ചേമ്പർ സെക്രട്ടറി കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഗിരിജ എസ്. നായർ മുഖ്യ പ്രസംഗം നടത്തി. ധന്യ പി. വാസു, രമേശ്‌കുമാർ, മനോജ് കൈമൾ, എൻ സിദ്ധാർഥൻ, അജിത് വർമ്മ, രാജേന്ദ്രപ്രസാദ്, പി.കെ. വേണുഗോപാൽ, സാബു വർഗ്ഗീസ്, സുജാത ശ്രീകുമാർ, ജയശ്രീ ബാബു, എസ്.കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()