ഷട്ടിൽ ക്ലബിൻ്റെ 12-ാമതു വാർഷികവും കുടുംബ സംഗമവും നടന്നു
തലയോലപറമ്പ്: തലയോലപ്പറമ്പ് ക്ലബ് 25 ഷട്ടിൽ ക്ലബിൻ്റെ 12-ാ മത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു. തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ടി ബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സേവ്യർ, പഞ്ചായത്തംഗം ഷമീൽ, വിനോദ് ബാബു, എസ്. ദിൻ രാജ്, ഷിജോ മാത്യു, പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Comments ()