Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ശ്രീബലി ഭക്തിസാന്ദ്രം

ശ്രീബലി ഭക്തിസാന്ദ്രം
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉൽസവ നാളിൽ നടന്ന പ്രഭാത ശ്രീബലി

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവനാളിൽ നടന്ന ശ്രീബലി  ഭക്തിസാന്ദ്രമായി.11 ഗജവീരൻമാർ അണിനിരന്ന എഴുന്നള്ളിപ്പിന് ചിറക്കൽ കാളിദാസൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കുന്നത്തൂർ രാമു, മുണ്ടയ്ക്കൽ ശിവനന്ദൻ, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, അക്കാവിള വിഷ്ണു നാരായണൻ, തടത്താവിള സുരേഷ്, വേമ്പനാട് അനന്തപത്മനാഭൻ, കുളമാക്കിൽ രാജ, കണ്ടിയൂർ പ്രേംശങ്കർ, വേമ്പനാട് വാസുദേവൻ എന്നീ ഗജവീരന്മാരും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം, കീഴുർ മധുസൂദന കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരി മേളം എന്നിവയും നടന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിലെ എഴുന്നള്ളിപ് പുറത്തേക്ക് ഇറങ്ങുതിന് മുമ്പായി ബലിക്കൽപ്പുരയിൽ നടന്ന പരുഷവാദ്യം
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും