സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം
കോഴിക്കോട്: സ്കൂട്ടർ താഴ്ചയിലേക്ക് വീണ് അച്ഛനും മകൾക്കും ദാരുണാന്ത്യം. വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപമാണ് അപകടം ഉണ്ടായത്. 19 കാരിയായ ഫാത്തിമ നേഹയും പിതാവും ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട മേഖലയാണെന്ന് നാട്ടുകാർ ബാനർ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്