ഓടക്ക് കൗൺസിലർ സ്ലാബിട്ടു; അപകടക്കെണി ഒഴിവായി
വൈക്കം: റോഡിലെ അപകടക്കെണി വാർഡ് കൗൺസിലർ ഇടപെട്ട് ഒഴിവാക്കി. വൈക്കം നഗരസഭ 19-ാം വാർഡിലൂടെ കടന്നുപോകുന്ന ടൗൺ ഹാൾ റോഡിൽ എൻ.ജി.ഒ യൂണിയൻ ഓഫീസിന് സമീപത്താണ് മൂടിയില്ലാതെ തുറന്നു കിടക്കുന്ന ഓടയിൽ നിരന്തരം വാഹനങ്ങൾ വീണ് അപകടത്തിൽ പെട്ടിരുന്നത്. പടിഞ്ഞാറെ നടയെയും തെക്കേ നടയെയും ബന്ധിപ്പിക്കുന്ന സമാന്തരപാതയായതിനാൽ വീതി കുറഞ്ഞ റോഡാണെങ്കിലും വാഹനങ്ങൾ ഏറെയാണ്. വാഹന ഗതാഗതം കൂടുന്ന സാഹചര്യങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരsക്കം ഓടയിൽ വീണ് അപകടങ്ങൾ പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ എം.ആർ. അനിൽകുമാറിൻ്റെ ശ്രമഫലമായി ഓടക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചത്. നഗരത്തിലെ ഒരു നിർമ്മാണ കരാറുകാരനാണ് സ്ലാബുകൾ സൗജന്യമായി നൽകിയത്. ഇതോടെ അപകട സാദ്ധ്യത ഗണ്യമായി കുറഞ്ഞു. ഇനി ഏതാനും സ്ലാബുകൾ കൂടി ഇട്ടാൽ ഓട പുർണ്ണമായും മൂടി ഗതാഗതം സുരക്ഷിതമാക്കാനാവുമെന്ന് അനിൽകുമാർ പറഞ്ഞു.
Comments ()