Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു

സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു
സ്മാർട്ട് കൃഷിഭവൻ്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കുന്നു

വൈക്കം: സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കിയ കാലോചിത മാറ്റങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനത്തോളം വർധിപ്പിക്കാൻ സഹായകരമായതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഡ്രോണുകൾ ഉൾപ്പെടെയുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയതുവഴി ചിലവ് കുറയുകയും വിളവ് വർധിക്കുയും ചെയ്തുവെന്നും കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാർട്ടായി നിലനിർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെൻ്റ് സ്ഥലത്ത് രണ്ടു നിലകളിലാണ് സ്മാർട്ട് കൃഷിഭവൻ നിർമിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫ് 2022- 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി, വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കെ.എൽ.ഡി.സി എം.ഡി. പി.കെ. ശാലിനി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ നിഷാ മേരി സിറിയക്, പി.ജി. സീന, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ ആർ.എം. ചൈതന്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും