സമ്പൂർണ ഭാഗവത പാരായണ യജ്ഞം തുടങ്ങി

വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കർപ്പൂരാദി അഷ്ടബന്ധ കലശത്തോടനുബന്ധിച്ച് തുടങ്ങിയ സമ്പൂർണ ഭാഗവത പാരായണ യജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല പമ്പാഗണപതി ക്ഷേത്രം മുൻമേൽശാന്തി സുരേഷ്. ആർ. പോറ്റി നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് പി.എസ്. അനിൽ, സെക്രട്ടറി ആർ. സുരേഷ്, കൺവീനർ മനോഹരൻ നായർ, സബ്ഗ്രൂപ് ഓഫീസർ എസ്. അനിൽ കുമാർ, തന്ത്രി മണയത്താറ്റുമന വിഷ്ണു നമ്പൂതിരി എന്നിവർ പങ്കെടുത്തു.