പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സ്; സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സിന്‍റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡൻ്റ് ധന്യ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശരത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂമെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, വനിതാ സംഘം ഭാരവാഹികളായ രാജി ദേവരാജൻ, അമ്പിളി ബിജു, ദീപ സുഗുണൻ, സിമി ബിനോയ്, ടീന ബിജു, മജീഷ ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
Comments ()