വനിതാസംഘം നേതൃ സമ്മേളനം
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാസംഘം നേതൃസമ്മേളനം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് ധന്യ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി അമ്പിളി ബിജു സ്വാഗതം പറഞ്ഞു. കാലാവധി കഴിഞ്ഞ വനിതാസംഘം ശാഖാതല ഭരണസമിതികൾ പുനഃ സംഘടിപ്പിക്കുന്നതിനും ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുമായി ചേർന്ന് ജൂലൈ 11ന് മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരിപൂർണ്ണ പിന്തുണ നൽകുന്നതിന് യോഗം തീരുമാനമെടുത്തു. വെള്ളാപ്പള്ളിക്കെതിരെ ചിലർ നടത്തുന്ന തെറ്റായ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു. വത്സ മോഹനൻ, രാജി ദേവരാജൻ, സിമി ബിനോയി, ദീപാ സുഗുണൻ, സഞ്ജുമിത്തോഷ്, ടീന ബൈജു, ഗീത വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()