എസ്.എന്‍.ഡി.പി ശാഖ മെറിറ്റ് ഈവനിംഗ് നടത്തി
വൈക്കം: വൈക്കം ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ മെറിറ്റ് ഈവനിംഗ് പരിപാടിയും, പഠനോപകരണ വിതരണവും, വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ശാഖാ പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. നടന്‍ പ്രദീപ് മാളവിക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വി.കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗദീഷ് ഡി.അക്ഷര, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, കൗണ്‍സിലര്‍ പ്രീത കളരിക്കല്‍, ഡോ.എം.കെ. ശശിധരന്‍, വനിതാസംഘം പ്രസിഡന്റ് ബിജിമോള്‍, സുധീഷ് പുത്തന്‍വീട്, കെ.കെ. നീലാംബരന്‍, സൗമ്യ അനിരുദ്ധന്‍, എന്നിവര്‍ പ്രസംഗിച്ചു.
Comments ()