Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം.

എസ്. സതീഷ് കുമാർ

മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം.
സ്റ്റേഡിയം നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭയുടെ നടപടിക്കെതിരെ നഗരസഭക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം വെസ്റ്റ് മടിയത്ര സർക്കാർ സ്കൂളിൽസർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ സ്റ്റേഡിയം നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ നഗരസഭയുടെ നടപടിക്കെതിരെ നഗരസഭക്ക് മുന്നിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധം പരിപാടി സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് സമീപത്ത് കിഴക്ക് ഭാഗത്തായി ഒരേക്കറോളം വരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മിക്കാനായാണ് സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചത്. ഇതിന്റെ നിർമ്മാണ ഉദ്ഘാടനം 2025 ഓഗസ്റ്റ് പതിനഞ്ചിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ നിർവ്വഹിക്കുകയും അന്നത്തെ നഗരസഭ പ്രതിനിധികളടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ അധികൃതർ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു.

സ്റ്റേഡിയം നിർമിക്കാൻ കണ്ടെത്തിയ സ്ഥലം

ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനിടയിലാണ് നഗരസഭയുടെ പുതിയ ഭരണസമിതിയുടെ ഈ സ്റ്റോപ്പ് മെമ്മോ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള പ്രാഥമിക പഠനം നടത്തിയ സ്കൂൾ എന്ന രീതിയിൽ നാടിന് അഭിമാനമാവുന്ന സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനം കിട്ടുമെന്ന് മാത്രമല്ല പ്രദേശത്തെ വികസനത്തിനു കാരണമാവുന്ന പദ്ധതിക്കാണ് നഗരസഭയുടെ തടവീണത്. ഇതോടെ നഗരസഭക്കെതിരെ ഇടതു പ്രവർത്തകരുടെയടക്കം ഭാഗത്ത് നിന്ന ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭ അറിഞ്ഞില്ലെന്നും നഗരസഭ ചട്ടങ്ങൾ പാലിച്ചില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം ഭരിക്കുന്ന നഗരസഭ പറയുന്നത്. പ്രദേശത്തെ ചിലരുടെ പരാതി ഉണ്ടെന്നുമാണ് വിശദീകരണം. ഇതൊക്കെ പരിശോധിക്കാൻ പ്രദേശ വാസികളായ നഗരസഭ അംഗങ്ങളെ കൂടെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചതായി നഗരസഭ വിശദീകരിക്കുന്നു. എന്നാൽ ഈ നടപടി പൂർത്തികരിക്കാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിനയായെന്നാണ് നഗരസഭ പറയുന്നത്. സ്റ്റേഡിയം പണിയുന്ന സ്ഥലത്തിൻ്റെ അതിർത്തി നിശ്ചയിക്കാൻ റവന്യൂ അധികാരികളോട് പറഞ്ഞിട്ട് മറുപടി കിട്ടിയില്ലെന്നും മുട്ടാപോക്ക് പറയുന്നുണ്ട് നഗരസഭ. സ്റ്റേഡിയ നിർമ്മാണം തുടങ്ങുന്നത് നിലവിലെ നേതൃത്വത്തെ അറിയിക്കാത്തതാണൊ ഈ തടയിടാൻ കാരണയതെന്നാണ് വിശദീകരണം കേട്ട നാട്ടുകാരുടെ സംശയം. നഗരസഭക്ക് കിട്ടയ പ്രദേശത്തെ പരാതി തീർക്കാൻ കമ്മറ്റിയും അതിര് കാണാൻ റവന്യൂ സഹായവും തേടിയ നേതൃത്വത്തമാണ് നഗരസഭ അറിയാതെയാണ് നിർമ്മാണമെന്ന വിശദീകരണം നൽകുന്നതെന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. നിർമ്മാണത്തിൽ നഗരസഭാ ചട്ടങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ച മറക്കാനാണ് ഒരു വിഭാഗം ആൾക്കാർ നഗരസഭയ്ക്ക് എതിരെ തിരിയുന്നതെന്നാണ് നഗരസഭ ചെയർമാൻ പ്രതിഷേധക്കാരുടെ വിമർശനത്തിന് നേരെത്തെ നൽകിയ വിശദീകരണം. എന്തായാലും ഇടതുസർക്കാർ അനുവദിച്ച പണത്തിന് പുതിയ സർക്കാർ വരുന്നതിന് മുമ്പ് സ്റ്റേഡിയം പണി തുടങ്ങാൻ ഇടതുപക്ഷവും, അർഹമായ പരിഗണന യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്ക്ക് കിട്ടണമെന്ന ബലംപിടുത്തവും നാടിനു കിട്ടുന്ന ഒരു നല്ല സ്റ്റേഡിയത്തെ ഇല്ലാതാക്കുമോ എന്നാണ് ആശങ്ക ഉയരുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും