Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

തലയാഴത്ത് ഹൃദ്യയുടെ പൂക്കാലം

തലയാഴത്ത് ഹൃദ്യയുടെ പൂക്കാലം
തലയാഴത്ത് ഹൃദ്യ കൂട്ടായ്മ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതിയിൽ തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മയിൽ ബന്ദിപ്പൂ കൃഷി വിളവെടുത്തു. തോട്ടത്തിൽ ക്ഷേത്രത്തിൻ്റെ പരിസരത്താണ് ബന്ദിപ്പൂകൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. ഹൃദ്യ കർഷക കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജ ഓമനൻ, ഉഷ അനി, അംബിക മോഹനൻ,
വത്സല, ജിഷ നിഷാദ് എന്നിവർ ചേർന്നാണ് കൃഷി ചെയ്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ജ് രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുശീലകുമാരി, കൃഷി ഓഫീസർ രേഷ്മ ഗോപി, വാർഡ് മെമ്പർ ടിൻ്റു വിജയൻ, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രീജ എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും