Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളർന്നതോടെ ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജന് ദുരിത കാലം

കൊമ്പുകള്‍ അപകടകരമായ രീതിയില്‍ വളർന്നതോടെ ശ്രീവല്ലഭ ദാസൻ തിരുവല്ല ജയരാജന് ദുരിത കാലം

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജനായ ജയരാജന്റെ കൊമ്പ് വളർന്നത് മുറിയ്ക്കാത്തത് മൂലം ദുരിതം പേറുന്നു. വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വനംവകുപ്പിന്റെയും മെല്ലപ്പോക്കാണ് കൂട്ട് കൊമ്പ് മുറിക്കല്‍ വൈകാൻ കാരണം എന്നാണ് പരാതി. കഴിഞ്ഞ ജനുവരിയില്‍ കൊമ്പ് മുറിക്കുന്നത് സംബന്ധിച്ച കത്ത് വനംവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ അതില്‍ പരിഹാരം ഉണ്ടായില്ല. മാസം അഞ്ച് കഴിഞ്ഞിട്ടും ദേവസ്വം ബോർഡും തുടർപ്രവർത്തനം നടത്തിയില്ല. ഇനിയും തീരുമാനം ആയാലും ഫലത്തില്‍ കാര്യങ്ങള്‍ നടന്ന് വരാൻ മദപ്പാട് കാലം കഴിഞ്ഞേക്കും. ഇതോടെ ഈക്കാലയളവിലെ ജീവിതം ആനയ്ക്ക് കൂടുതല്‍ ദുസ്സഹമാകും.

2022 ആഗസ്റ്റിലാണ് ആനയുടെ കൊമ്പ് അവസാനമായി മുറിച്ചത്. അന്ന് മാധ്യമങ്ങളുടെയും ഭക്തരുടെയും ഇടപെടല്‍മൂലമാണ് ബോർഡ് നടപടിയെടുത്തത്. മുൻപ് 2015ലും 19ലും മുറിച്ച്‌ ആകൃതി വരുത്തിയിട്ടുണ്ട്. 29 വയസുള്ള ഗജരാജരൻ ജയരാജിന് കൊമ്പുകളായിരുന്നു എക്കാലത്തെയും വലിയ പ്രശ്നം. കൊമ്പ് വളർന്ന് തുമ്പിക്കൈ ഉയർത്താനാകാത്ത അവസ്ഥ ഏറെ വേദനാ ജനകമാണ്. കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചാണ് ആന മതില്‍ക്കകത്ത് തുടരുന്നത്. ക്ഷീണിതനായ ജയരാജിന്റെ പ്രശ്നം ആനപ്രേമികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡ് പരിഗണന എങ്കിലും ഉണ്ടായത്. അതേസമയം ആന മദപ്പാടിൻ്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി എന്നും ഇതിൻറെ ഭാഗമായുള്ള സുഖചികിത്സ ആരംഭിച്ചതായും അതിനുശേഷം കൊമ്പ് മുറിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും