തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവകയിൽ കർഷകാദരവും ഡ്രസ്സ് ബാങ്ക് ഉദ്ഘാടനവും നാളെ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവകയുടെ കർഷകരെ ആദരിക്കൽ ചടങ്ങ് നാളെ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് നടക്കും. ഇടവകയിലെ കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ മൂന്ന് കർഷകർക്ക് ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കും. മറ്റ് മൂന്നു കർഷകർക്ക് മെമന്റോ നൽകും. മികച്ച അടുക്കളത്തോട്ടം പരിപാലിക്കുന്നവർക്കും ചടങ്ങിൽ ആദരവ് നൽകും.

പ്രകൃതിക്ഷോഭം മൂലവും, അല്ലാതെയും ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്ന ചെയ്യുന്ന ഡ്രസ്സ് ബാങ്കിൻ്റെ പ്രവർത്തനത്തിനും നാളെ തുടക്കം കുറിക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജേക്കബ് വേലിക്കകം പരിപാടി ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ സ്വപ്ന നിർവ്വഹിക്കും. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിലാണ് കർഷകരെ ആദരിക്കുന്നത്. അസിസ്റ്റന്റ് വികാരി റവ. ഫാദർ ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്, സെക്രട്ടറി ബേബി പോളച്ചിറ, ട്രഷറർ ഷിബു പുളിവേലിൽ, ജോയിന്റ് സെക്രട്ടറി ഷേർലി വേലിക്കകം എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
Comments ()