Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പഴമ്പട്ടി, കോരിക്കൽ നിവാസികൾക്ക് ആശ്വാസമായി ഗ്രാമവണ്ടി

പഴമ്പട്ടി, കോരിക്കൽ നിവാസികൾക്ക് ആശ്വാസമായി ഗ്രാമവണ്ടി

വൈക്കം: തലയോലപറമ്പിലെ കോരിക്കൽ പഴമ്പട്ടി നിവാസികൾക്ക് ആശ്വാസം പകർന്ന് ഒരു ഗ്രാമവണ്ടി സർവീസ് തുടങ്ങി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് സംയുക്ത സംരംഭമായ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി റൂട്ട് പുനഃക്രമീകരിച്ചാണ് ഈ ആശ്വാസമൊരുക്കിയത്. രാവിലെ വൈക്കത്തുനിന്ന് പുറപ്പെട്ട് മെയിൻ റോഡ് വഴി തലയോലപ്പറമ്പിൽ എത്തിയിരുന്ന ഈ ഗ്രാമവണ്ടി ഇനി വാഴമന, മുട്ടുങ്കൽ, കള്ളാട്ടിപ്പുറം, പഴംമ്പട്ടി, കോരിക്കൽ വഴിയാകും തലയോലപറമ്പിൽ എത്തുന്നത്. തുടർന്ന് തലപ്പാറ, കീഴൂർ, ആപ്പാഞ്ചിറ, കടുത്തിരുത്തി, കാട്ടാമ്പാക്ക്, കുറവലങ്ങാട്, വാക്കാട് വഴി ചേരുംതടത്തിൽ എത്തും. ഇതേ വഴിയിലൂടെ ആകും മടക്കയാത്രയും.

രാവിലെ ആറു നാപ്പതിന് തുടങ്ങുന്ന ആദ്യ സർവീസ് എട്ടു മുപ്പതിന് ചേരുംതടത്തിലെത്തി ഒമ്പതിന് മടക്കയാത്ര തുടങ്ങും. ഉച്ചയ്ക്കുശേഷം രണ്ട് 40 ന് വീണ്ടും സർവീസ് ഉണ്ടാവും. ഇതോടെ വാഴമന പ്രദേശത്തുള്ളവർക്കും കോരിക്കൽ പഴമ്പട്ടി നിവാസികളുടേയും യാത്രയ്ക്ക് ഈ ഗ്രാമ വണ്ടി ഏറെ ആശ്വാസമേകും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും