വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു
തലയോലപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തലയോലപ്പറമ്പ് പൂതക്കുഴിയിൽ പി.ജെ. സാബു (48) ആണ് മരിച്ചത്.
ഏറ്റുമാനൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു മരണം.
ഒക്ടോബർ മൂന്നിന് വെളുപ്പിന് നീലിമംഗലത്ത് വെച്ചായിരുന്നു അപകടം.
സാബു സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: ജോമി സെബാസ്റ്റ്യൻ. മക്കൾ: ജെന്നിഫർ, ജോയൽ. (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം: ബുധൻ രാവിലെ 10 ന് തലയോലപ്പറമ്പ് സെയിൻ്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.
Comments ()