തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 12 മുതൽ 21 വരെ ആഘോഷിക്കും. ദേവി ഭാഗവത പാരായണം, സോപാനസംഗീതം, സരസ്വതി വിദ്യാമന്ത്രാർച്ചന, നവദുർഗ്ഗ പൂജ, ആയുധപൂജ, സരസ്വതിപൂജ, തുടങ്ങിയ ചടങ്ങുകളും ദുർഗാഷ്ടമി, മഹാനവമി, വിജയദശമി വിശേഷാൽ പൂജകളും ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.

എല്ലാദിവസങ്ങളിലും വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടാകും. ക്ഷേത്രം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി, സെക്രട്ടറി കെ.കെ. ഷിനോജ്, ട്രഷറർ എം.ആർ. രജിമോൻ, വൈസ് പ്രസിഡൻ്റ് അജയകുമാർ, മഹിളാ സമാജം പ്രസിഡൻ്റ് ലീല രമണൻ, സെക്രട്ടറി രതി ബാബു എന്നിവർ നേതൃത്വം നൽകും.
Comments ()