മറവന്തുരുത്ത് ഗവ.യു.പി. സ്കൂളിൽ ഓണാഘോഷം നാളെ
മറവൻതുരുത്ത്: മറവന്തുരുത്ത് ഗവയു.പി. സ്കൂളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ശ്രാവണോത്സവം ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കും.

രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് വി.പി. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി. രാജൻകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും.
Comments ()