Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ എത്തി വിശദമായി മൊഴി നല്‍കിയെന്നും അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണ് പരാതി നില്‍ക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും അന്‍സിബ പറഞ്ഞു. "ടിനി ടോം രാഷ്ട്രീയത്തില്‍ സ്വാധീനമുളള വ്യക്തിയാണ്. ടിനി അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഈ സന്ദേശം അയച്ചത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. സര്‍ക്കാരില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്" അന്‍സിബ ഹസന്‍ പറഞ്ഞു.

ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബ ഇന്ന് കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ജൂണ്‍ ഒന്നിനാണ് അന്‍സിബ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ ആരോപണം. ടിനി ടോമിൻ്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിക്കുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും