Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

തലമുറകളുടെ ഒത്തു ചേരൽ ചരിത്രമായി

തലമുറകളുടെ ഒത്തു ചേരൽ ചരിത്രമായി
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന വയോജന ദിനാചരണത്തിൽ ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ മുതിർന്ന അംഗത്തെ ആദരിക്കുന്നു

തലയോലപ്പറമ്പ്: അവരുടെ ഓർമകളിൽ കഴിഞ്ഞു പോയ കാലത്തിന്റെ വാഗ്മയചിത്രങ്ങളും, സ്‌നേഹത്തിന്റെ കരുതലുമുണ്ടായിരുന്നു. എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ വയോജനദിനാചരണം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ ചരിത്രത്തിൽ ഒരു പുതിയ അനുഭവമായി. മുത്തച്ഛൻമാരും മുത്തശ്ശിമാരും  കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മുത്തം നൽകിയപ്പോൾ തലമുറ സംഗമത്തിനെത്തിയവർ  സന്തോഷഭരിതരായി. യേശുവിന്റെ മുത്തശ്ശി, മുത്തച്ഛന്മാരായ വി. അന്ന, വി.ജോവാക്കിം എന്നിവരുടെ തിരുനാൾ  വയോജന ദിനമായി  ആചരിക്കാനുള്ള  ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടായിരുന്നു മുത്തശ്ശി, മുത്തച്ഛന്മാരുടെ സംഗമം നടത്തിയത്.


കുട്ടികൾ തയാറാക്കിയ ആശംസാകാർഡുകൾ നൽകിയും,  പ്രത്യേകം തയ്യാറാക്കിയ മാല അണിയിച്ചുമാണ് വയോജനങ്ങളെ പള്ളിയിലേക്ക് സ്വീകരിച്ചത്. സൺഡേ സ്‌കൂൾ വക സമ്മാനപൊതികളും നൽകി. ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. അറിവും, അനുഭവവുമുള്ള വയോജനങ്ങളും, പുതിയ തലമുറയും ഒത്തു ചേർന്ന സംഗമം അവിസ്മരണീയ മുഹൂർത്തമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, ജോസ്റ്റിൻ ജോസ്, ജോബി കുമരന്തറ, പ്രൊഫ. ടോമി ജോസഫ് , കെ. സി. ചാക്കോ, എഞ്ചൽ മേരി സിബി തുടങ്ങിയവർ പ്രസംഗിച്ചു. സൺഡേ സ്‌ക്കൂൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ ചടങ്ങിന് അധ്യാപകരായ തോമസ് സ്‌കറിയ,ആനി ജോർജ്, ശില്പ സാജു തുടങ്ങിയവർ  നേതൃത്വം നൽകി.