|
Loading Weather...
Follow Us:
BREAKING

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വ്യാഴാഴ്ച കൊടിയേറും

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ വ്യാഴാഴ്ച കൊടിയേറും
തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളി

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ജനുവരി 22 ന് വ്യാഴാഴ്ച തിരുനാളിന് കൊടിയേറും. നിത്യസഹായ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാ നോസിന്റെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാളിനാണ് വ്യാഴാഴ്ച കൊടിയേറുന്നത്. കൊടിയേറ്റ് ദിവസം വാഴ്ചദിനം രാവിലെ 5.30നും,6.30 ന് വിശുദ്ധ കുർബാനയും, വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ചയും വൈകിട്ട് 5.15ന് തിരുനാൾ കൊടിയേറ്റും നടക്കും. കൊടിയേറ്റിന് ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ കാർമികത്വം വഹിക്കും. കൊടിയേറ്റിനു ശേഷം വി.കുർബാന, പ്രസംഗം നൊവേന, ലദീഞ്ഞു എന്നീ ചടങ്ങുകൾക്കു് ഫാ. ടോണി മാളിയേക്കൽ കാർമികത്വം വഹിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം. 23ന് വെള്ളിയാഴ്ച ആരാധനാ ദിനം രാവിലെ 5.30ന് വിശുദ്ധ കുർബാന, 6.30ന് ആഘോഷമായ വിശുദ്ധ കുർബാന എന്നിവക്ക് ഫാ. ജിബിൻ കദളിക്കാട്ട് കാർമികത്വം വഹിക്കും . 7.30 മുതൽ ആരാധന, വൈകിട്ട് 4ന് പൊതു ആരാധന 5ന് ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യ കാരുണ്യ സന്ദേശം. കാർമികൻ ഡോ മാർട്ടിൻ കല്ലുങ്കൽ. വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക് നടക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. 24ന് ശനിയാഴ്ച വേസ്പര ദിനം. രാവിലെ 5.30ന് വിശുദ്ധ കുർബാന ചടങ്ങുകൾക്ക് ഫാ. ആൽജോ കളപ്പുര യ്ക്കൽ കാർമികത്വം വഹിക്കും. 6.30ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു ചടങ്ങിന് ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. 7.30 ന് രൂപം എഴുന്നെള്ളിച്ചു വയ്ക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പ്. 9ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു. കാർമികൻ ഡോ.ജോഷി വാസുപുരത്തുകാരൻ. വൈകിട്ട് 4.30 ന് 2027ലെ തിരുനാൾ ഏൽപ്പിക്കൽ 5ന് ആഘോഷമായ തിരുനാൾ കുർബാന വേസ്പര ചടങ്ങുകളിൽ ഫാ. മിഥുൻ പണിക്കവേലിയിൽ കാർമികത്വം വഹിക്കും. ഫാ.ഡിറ്റോ കൂള പ്രസംഗിക്കും. തുടർന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശിർവാദം, തുടർന്ന് വാദ്യമേളങ്ങളുടെ സ്റ്റേജ് ഷോ നടക്കും. തിരുനാൾ ദിനമായ 25ന് രാവിലെ 5.30ന് വിശുദ്ധ കുർബാനക്ക് കാർമികൻ അസിസ്റ്റന്റ് വികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. 7ന് വിശുദ്ധ കുർബാന ഇടവക വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിലിൻ്റെ കാർമികത്വത്തിൽ നടക്കും. 8.30ന് വിശുദ്ധ കുർബാനക്ക് കാർമികൻ ഫാ.ജോൺ പോൾ പുലിക്കോട്ടിലും, ഉച്ച കഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന കാർമികനായി ഫാ. സിബിൻ മാടശേരിയും വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. എബിൻ ചിറയ്ക്കലും കാർമ്മികത്വം വഹിക്കും. തിരുനാൾ സന്ദേശം ഫാ. ജിനോ ഭരണികുളങ്ങര നൽകും. രാജകീയ പട്ടണ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, ആകാശ വിസ്മയം എന്നിവയും ഉണ്ടാകും. തിരുനാൾ സമാപന ദിവസമായ 26ന് മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാനക്ക് ഫാ സിബി പുത്തൻപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോ ർജ് മേനാച്ചേരി, ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ, ഫാ. ആൽജോ കളപ്പുരയ്ക്കൽ എന്നിവർ സഹ കാർമികരായിരിക്കും. തുടർന്ന് സിമിത്തേരി സന്ദർശനവും കൊടിയിറക്കവും നടത്തും. തുടർന്ന് തിരു സ്വരൂപങ്ങൾ തിരികെ എഴുന്നള്ളിക്കലും ദേശീയ പതാക ഉയർത്തലും നടക്കും. 24ന് നടക്കുന്ന പട്ടണ പ്രദക്ഷിണത്തോടനുബന്ധിച്ചു പ്രദക്ഷിണ വീഥി അലങ്കാരമത്സരത്തിന് 10001, 7001, 5001, 3001എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ,അസിസ്റ്റന്റ് വികാരി ഫാ.ആൽജോ കളപ്പു രയ്ക്കൽ, ജനറൽ കൺവീനർ ജോസ് പുത്തൻപുര, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ എന്നിവർ അറിയിച്ചു.
തലയോലപ്പറമ്പ് ഇടവകയുടെ 220 -ാം വാർഷികം കൂടിയാണ് ഇത്. തലയോലപ്പറമ്പിലെ പഴയ പള്ളിക്ക് കല്ലിട്ടത് അന്ന് വരാപ്പുഴ വികാരിയത്തിന്റെ സുറിയാനി വികാരി ജനറൽ ആയിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ്. മുൻ ഗവർണറും തിരുകൊച്ചി മുഖ്യമന്ത്രിയുമായ എ.ജെ. ജോൺ ആനാപറമ്പിൽ ഈ ഇടവകാഗമായിരുന്നു. തോമസ് സ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1900 വാർഷികത്തിൽ കേരളത്തിൽ നിന്നുള്ള പ്രഥമ കർദിനാൾ മാർ ജോസഫ് പാറേകാട്ടിലാണ് ഫാ. ജോസഫ് തേക്കിനേൻ രൂപകല്പന ചെയ്ത ഇപ്പോഴുള്ള ദേവാലയം 1972ൽ ആശീർവദിച്ചത്.