Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

തലയോലപ്പറമ്പ് വടകരയിൽ റോഡിൻ്റെ കൽക്കെട്ട് തകർന്നു വീണു

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ് വടകരയിൽ റോഡിൻ്റെ കൽക്കെട്ട് തകർന്നു വീണു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ്- എറണാകുളം റോഡിൽ വടകരയിൽ റോഡ് കൽക്കെട്ടോടെ ഇടിഞ്ഞു മൂന്ന് മീറ്ററോളം താഴേക്ക് പതിച്ചു. റോഡിൻ്റെ കൽക്കെട്ട് ഇടിഞ്ഞു വീണതിന് ചേർന്നുളള വീട്ടിലെ കിണറും അപകടാവസ്ഥയിലാണ്.

വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിന് സമീപം വടകര അമ്മംകുന്ന് ദേവരാജൻ്റെ വീടിൻ്റെ മുകൾ ഭാഗത്താണ് റോഡ് അരികിലെ കൽക്കെട്ട് ഇടിഞ്ഞ് വീണത്. 46വർഷം മുമ്പ് സിമൻ്റില്ലാതെ പി.ഡബ്ല്യു.ഡി നിർമ്മിച്ച കൽക്കെട്ടാണ് തകർന്നത്.

കനത്ത മഴയെ തുടർന്ന് വെള്ളമൊഴുകി കൽക്കെട്ടിൻ്റെ ഒരു ഭാഗം മൂന്ന് മീറ്റർ താഴ്ച്ചയിലുള്ള വീടിൻ്റെ കിണർ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പതിക്കുകയായിരുന്നു. കൽക്കെട്ട് തകർന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത അപകട ഭീതി ഉയർത്തുകയാണ്. വാഹനങ്ങൾ അപകടപ്പെടാതിരിക്കാൻ തലയോലപറമ്പ് എസ്.ഐ പി.എസ്. സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി അപകട മുന്നറിയിപ്പ് ഏർപ്പെടുത്തിയാണ് ഭാഗീകമായി വാഹനങ്ങൾ കടത്തിവിടുന്നത്.
ഭാരവണ്ടികളടക്കം പോകുന്ന തിരക്കേറിയ റോഡാണിലാണ് ഈ അപകട സ്ഥിതി. മഴ കനത്താൽ സ്ഥിതി രൂക്ഷമാകും അപകടമൊഴിവാക്കാൻ റോഡിൻ്റെ സംരക്ഷണ ഭിത്തിയും തകർന്ന റോഡിൻ്റെ ഭാഗവും പുനർ നിർമ്മിച്ച് കുറ്റമറ്റതാക്കി ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും