Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ഉദയനാപുരത്ത് വെള്ളപ്പൊക്കത്തിൽ ഏത്തവാഴ കൃഷി നശിച്ചു: ഓണവിപണി ലക്ഷ്യമിട്ട കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

എസ്. സതീഷ്കുമാർ

ഉദയനാപുരത്ത് വെള്ളപ്പൊക്കത്തിൽ ഏത്തവാഴ കൃഷി നശിച്ചു: ഓണവിപണി ലക്ഷ്യമിട്ട കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

വൈക്കം: ഉദയനാപുരത്ത് വെള്ളപ്പൊക്കമൊഴിഞ്ഞപ്പോൾ ഏത്തവാഴകൾക്ക് വ്യാപക നാശം. വെള്ളം കെട്ടിനിന്നതോടെ കൃഷിയിടത്തെ കുലച്ച വാഴകൾ ഒടിഞ്ഞ് വിഴുകയാണ്. ഇതോടെ ഓണവിപണി ലക്ഷ്യമിട്ട കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏത്തവാഴ കൃഷിയിടങ്ങളിൽ കെട്ടി കിടന്ന വെള്ളം പൂർണ്ണമായി ഇറങ്ങിയതിന് ശേഷം വിളവ് എത്താറായ വാഴകളാണ് വ്യാപകമായി ഒടിഞ്ഞു വീഴുന്നത്.

ഏതാനും വർഷങ്ങളായി തുടർച്ചയായി ഏത്തവാഴ കർഷകർക്ക് പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നഷ്‌ടത്തിൽ വലയുകയാണ് പ്രദേശത്തെ കർഷകർ. പടിഞ്ഞാറേക്കര, മുട്ടുങ്കൽ, വൈക്കപ്രയാർ, വല്ലകം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉദയനാപുരത്ത് ഏത്തവാഴ കൃഷിയുള്ളത്. ഈ വർഷം കൃഷി ഭവൻ നൽകിയ വാഴ വിത്തുകളാണ് പരിചരിച്ച് മികച്ച വിളവെത്തിയപ്പോൾ ഇങ്ങനെ നശിക്കുന്നത്. ബാങ്ക് വായ്പയും മറ്റിടങ്ങളിൽ നിന്ന കടം വാങ്ങിയും ഓണവിപണിയിലെത്തിക്കാൻ വിളവ് കാത്ത കർഷരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത്. എട്ടാം വാർഡിലെ ചിറപ്പാട് മേഖലയിൽ ശ്രീധരൻ്റെയും രവീന്ദ്രൻ രാധ ദമ്പതികളുടെയും കുലച്ച ഏത്തവാഴകൾ ഒടിഞ്ഞ വീണുകൊണ്ടിരിക്കുകയാണ്.
രവീന്ദ്രൻ്റെ വീടിന് സമീപത്തെ ഒന്നരമാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്ന ഇരുനൂറ് ഏത്തവാഴകളാണ് ഒടിഞ്ഞ് വീഴുന്നത്. ശ്രീധരൻ്റെയും തോട്ടം പൂർണ്ണമായി നശിച്ചെങ്കിലും ഇവിടെ ഒരു വിധം പാകമായ കുറച്ച് കുലകൾ വെട്ടിയെടുത്തിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രഞ്ജിത്ത്, കെ. ദീപേഷ്, ആജിഷാ ഉദയകുമാർ, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ്, കൃഷി അസ്സിസ്റ്റൻ്റ് സുധീർ എന്നിവർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കർഷകർക്ക് അടിയന്തിര സഹായം ലഭ്യമാക്കാൻ സർക്കാർ നടപടി വേണമെന്നാണ് ആവശ്യം. ഉദയനാപുരത്ത് വെള്ളമിറങ്ങിയ കൃഷിയിടങ്ങളിൽ ഈ ഓണക്കാലത്ത് വാഴകർഷകരുടെ കണ്ണീരാണ് പെയ്തിറങ്ങുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും