Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ആതുരസേവാസംഘത്തിന്റെ നേതൃത്വത്തിൽ സംഗീത പ്രതിഭകൾക്ക് ആദരം

ആതുരസേവാസംഘത്തിന്റെ നേതൃത്വത്തിൽ സംഗീത പ്രതിഭകൾക്ക് ആദരം

വൈക്കം: കുറിച്ചി ആതുരസേവാസംഘം ചാരിറ്റബിൾ ട്രസ്‌റ്റും, നാനാടം - ആതുരാശ്രമം സ്‌കൂളും പൗരാവലിയും ചേർന്ന് ദേശീയ അവാർഡ് ജേതാവായ ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മിക്കും എം.ജി. യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് നേടിയ കലൈമാമണി, ബോംബെ ഷൺമുഖാനന്ദ സംഗീതകലാവിഭൂഷൺ ഡോ. തിരുവിഴ ആർ. ജയശങ്കറിനും ആദരമൊരുക്കി.

നാനാടം ആതുരാശ്രമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു. അസുഖബാധിനായതിനാൽ തിരുവിഴ ജയശങ്കറിന് ചടങ്ങിൽ പങ്കെടുക്കാനായില്ല. ആതുരസേവാ സംഘം സെക്രട്ടറി ഡോ.ഇ.കെ. വിജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.ജി. ബിജുകുമാർ, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് എസ്. മിത്ര, പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ജോർജ്ജ്, കെ.പി. സുമേഷ് കുമാർ, ഗീതാഷാജി, പി.ടി.എ. പ്രസിഡന്റ് ജയരാജ്, ജയചന്ദ്രിക തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിനികളായ അഡ്വ. ഗോപിക ശ്രീകുമാറിനേയും കുമാരി വി.എസ്. അനന്യയേയും ആദരിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വൈക്കം എം.എൽ.എ കെ. ബിനിമോനും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും