Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

‌ഉദയനാപുരത്ത് ക്ഷീരകർഷകൻ്റെ ഫാമിൽ നാല് പശുക്കൾ ചത്തു

‌ഉദയനാപുരത്ത് ക്ഷീരകർഷകൻ്റെ ഫാമിൽ നാല് പശുക്കൾ ചത്തു

വൈക്കം: ഉദയനാപുരത്ത് ക്ഷീരകർഷകൻ്റെ ഫാമിൽ നാല് പശുക്കൾ ചത്തു. മരണകാരണം കണ്ടെത്താനായില്ല. കഴിഞ്ഞ രാത്രി വയറ് വീർത്ത് അസ്വസ്ഥത കണ്ട് ചികിൽസ നടത്തിയെങ്കിലും അസുഖ ലക്ഷണം കണ്ട അഞ്ച് പശുക്കളിൽ 4 എണ്ണം ചാകുകയായിരുന്നു. ചത്ത പശുക്കളുടെ രക്ത സാമ്പിളുകൾ ആനിമൽ ഡിസീസ് ലാബിൽ പരിശോധനയ്ക്ക് നൽകി. പോസ്റ്റ്മോർട്ടം നടത്തി 4 പശുക്കളേയും കുഴിച്ചിട്ടു. ഉദയനാപുരം പഞ്ചായത്ത് 10-ാം വാർഡിൽ വാഴമന മുട്ടങ്കൽ കാര്യംവേലി വിപിൻ ഗോപാലും ഭാര്യ ആര്യയും ചേർന്ന് നടത്തുന്ന പശുഫാമിലാണ് ദുരന്തമുണ്ടായത്. ഉന്നത പഠനത്തിന് ശേഷം ഇരുവരും പശുവളർത്തുന്നതിലുള്ള താല്പര്യം കാരണം 25 പശുക്കളുമായി നടത്തിയഫാം മിലാണ് ദുരന്തമുണ്ടായത്.

ആറുവർഷം മുൻമ്പാണ് ഇവർ ഫാം തുടങ്ങിയത്. ദിവസേന 25 ലിറ്ററിലധികം പാൽ കിട്ടിയിരു 4 പശുക്കളാണ് കഴിഞ്ഞ രാത്രിയിൽ ചത്തത്. ക്ഷീണം കാണിച്ച മറ്റു പശുക്കൾക്ക് രാത്രി തന്നെ കുത്തിവെയ്പ്പ് എടുത്തിരുന്നെങ്കിലും രാത്രി തന്നെ രണ്ട് പശുക്കളും പിന്നീട് മറ്റ് രണ്ട് പശുക്കളും ചാകുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവും പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ആജിഷാ ഉദയകുമാർ, വി. ബിൻസ്, സുമേഷ് കൊല്ലേരി, മിനി മനയ്ക്കൽ പറമ്പിൽ, വെറ്റനറി മെഡിക്കൽ ഓഫീസർ ധന്യാ എസ് രാജൻ എന്നിവർ ഫാമിലെത്തി. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ ക്ഷീരകർഷന് ഉണ്ടായത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും