ഡിജിറ്റൽ സെൻസസ്: ഉദയനാപുരം പഞ്ചായത്തിൽ സെൽഫ് എന്യൂമറേഷൻ ബോധവൽക്കരണം നടത്തും
ഉദയനാപുരം: ജൂൺ 30 വരെ നടക്കുന്ന സെൻസസ് സെൽഫ് എന്യുമറേഷന് ഉദയനാപുരം പഞ്ചായത്തിൽ ബോധവൽക്കരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു.
സെൽഫ് എന്യൂമറേഷന് പഞ്ചായത്ത് തല തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു കെ.ജി രാജു. ആദ്യ ഡിജിറ്റൽ സെൻസസിൻ്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന് ഉദയനാപുരം പഞ്ചായത്ത് തലത്തിൽ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയാണ് പഞ്ചായത്ത് പ്രസിഡൻ്റ് തുടക്കമിട്ടത്. സെൻസസ് ആദ്യഘട്ടത്തിലെ കെട്ടിട വിവരങ്ങളുടെ സെൽഫ് എമിറേഷനാണ് ജൂൺ 30 വരെ നടക്കുന്നത്. ചടങ്ങിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും സി.ഡി.എസ് ഭാരവാഹികളും സ്വയം വിവരങ്ങൾ രേഖപ്പെടുത്തി.

പഞ്ചായത്തിലെ 18 വാർഡുകളിലെയും മുഴുവൻ കുടുംബങ്ങളുടെയും വിവരങ്ങൾ ജൂൺ 30നകം സെൽഫ് എന്യൂമറേഷനിലൂടെ രേഖപ്പെടുത്തുന്നതിന് വീടുകൾ കയറി ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആവിഷ്കരിച്ചു. ജനപ്രതിനിധികളായ അജിതാ മധുകുട്ടൻ പി.ആർ ദേവലാൽ, പഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ് കുമാർ, അസ്സിസ്റ്റൻ്റ് സെക്രട്ടറി ജയേഷ്, സി.ഡി.എസ്സ്. ചെയർപേഴ്സൺ പ്രിയാദിലീപ്, എന്യൂമറേറ്റന്മാരായ എ.കെ. ബിപിൻ, ടി. സലു, ആര്യ പി. അനിൽ, സി.ബി ബിന്ദു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()