Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഉദയനാപുരത്ത് ഉത്സവബലി നാളെ

ഉദയനാപുരത്ത് ഉത്സവബലി നാളെ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മൂന്നാം ഉത്സവദിനത്തിൽ നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ  തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായി ഉത്സവബലി നാളെ ആരംഭിക്കും.  തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 11 നാണ് ചടങ്ങ്. നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവ പാർഷദന്മാർക്കും തൽ പാർഷദന്മാർക്കും ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ സമേതം ഹവിസ് ബലി അർപ്പിക്കുന്ന ചടങ്ങിൽ മൂലബിംബമാണ് എഴുന്നള്ളിക്കുന്നത്. ഉപവാസത്തോടെ ഉത്സവബലി ദർശിക്കുന്നത് ശ്രേയസ്കരമാണന്നാണ് വിശ്വാസം. എഴാം ഉത്സവദിനമായ 2 നും ഉത്സവബലിയുണ്ട്.

ഉദയനാപുരം ക്ഷേത്രത്തിൽ നാളെ

രാവിലെ 5 മുതൽ പാരായണം, 8 ന് ശ്രീബലി, 9 ന് പാരായണം, 10 ന് വേദ മന്ത്രാർച്ചന, 10.30 ന് ഭക്തി ഗാനസുധ, 11 ന് ഉൽസവബലി ദർശനം, 12 ന് പ്രസാദ ഊട്ട്, 1.30 ന് തിരുവാതിര, 2 ന് സംഗീത കച്ചേരി, 3 ന് തിരുവാതിര, 3.30 ന് നാമസങ്കീർത്തനം, 4 ന് ഭജൻസ്, 7 ന് നൃത്ത നൃത്യങ്ങൾ, 8 ന് അത്താഴം, 9 ന് വിളക്ക്, തിരുവനന്തപുരം പാർത്ഥസാരഥിയുടെ ബാലെ - 'പഴനി ആണ്ടവൻ'

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും