ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ സ്നേഹസ്പര്‍ശം ആക്ടീവ് ദന്തല്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു
വൈക്കം: മാനവികത ദിനാചരണതിന്റെ ഭാഗമായി ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈസ്മെന്‍ വൈക്കം ടെമ്പിൾ സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഉല്ലല തേജസ് സന്‍സ്വിതാ സ്കൂളില്‍ നടത്തിയ സ്നേഹസ്പര്‍ശം ആക്ടീവ് ഡെന്റൽ ക്ലിനിക്കിന്റെ ഉദ്ഘാടനം വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡന്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷതയും വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.ഡി നാരായണൺ നായർ, നഗരസഭാ വൈസ് ചെയര്‍മാന്‍ പി ടി സുഭാഷ്, കെ.പി. രാജേന്ദ്രന്‍, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ കേരള സംസ്ഥാന ചെയർ പേർസൺ ഡോ. നിതിൻ ജോസഫ്, ഡോ. ടെറി തോമസ് എടത്തൊട്ടി, ഡോ. ബിന്ദു വി. ഭാസ്കർ, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് എന്നിവർ സംസാരിച്ചു.