Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഉല്ലലയിലെ അപകടാവസ്ഥയിലായ പാലം പൊളിച്ചുപണിയാൻ നടപടിയായി

ഉല്ലലയിലെ അപകടാവസ്ഥയിലായ പാലം പൊളിച്ചുപണിയാൻ നടപടിയായി

വൈക്കം: തലയാഴത്ത്, ഉല്ലല - കൊതവറ റോഡിൽ ഉല്ലല മാർക്കറ്റിനു സമീപത്തെ അപകട നിലയിലായ പാലം പൊളിച്ച് വീതികൂട്ടി പണിയാൻ നടപടിയായി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം തകർന്ന് അപകട നിലയിലായിട്ടും ഇവിടെ റോഡ് ആധുനിക നിലവാരത്തിൽ എട്ട് മീറ്റർ വീതിയിൽ നിർമ്മിച്ചപ്പോൾ കുപ്പി കഴുത്ത് പോലെയായ പാലം മാത്രം പണിതില്ല. ഇടതു സർക്കാരിൻ്റെ കാലത്ത് മൂന്നേകാൽ കോടി പാലം നിർമ്മിക്കാൻ അനുവദി ച്ചിരുന്നെങ്കിലും പാലം പണിയാൻ നടപടി ഉണ്ടായില്ല. കെ ബിനിമോൻ എം.എൽ.എ യുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പാലം പണിയാൻ നടപടിയായത്. അഞ്ചര മീറ്റർ വീതിയിൽ മൂന്നേകാൽ കോടി മുടക്കിയാണ് നിർമ്മാണം.

ഇതിൻ്റെ കരാറടക്കം നൽകി കരാറുകാരൻ പണിതുടങ്ങാനും തയ്യാറാണെന്ന് അറിയിച്ചിട്ടുമുണ്ട് എന്നാൽ നിർമ്മാണ ഉത്ഘാടനത്തിന് മന്ത്രിയെ അടക്കം കിട്ടാത്തതാണ് പാലം തുടങ്ങാത്തത് എന്നാണ് വിവരം. അടിഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞ് വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശത്തെയും കൈവരികളും തകർന്ന നിലയിലാണ്.

പാലം റോഡിൽ ഉയർന്ന് നിൽക്കുന്ന സ്ഥിതിയായതിനാൽ എതിർ ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ തൊട്ടു മുന്നിലെത്തുമ്പോഴാണ് കാണാൻ കഴിയുന്നത്. ഇത് ഇടുങ്ങിയ പാലത്തിൽ അപകടങ്ങൾക്കിടയാക്കുന്ന സ്ഥിതിയാണ്. കൊതവറ കോളജിലേക്കും മൂത്തേടത്ത് കാവ് വഴി വൈക്കക്കുമുള്ള തിരക്കേറുന്ന റോഡിലെ ഈ പാലം എത്രയും വേഗം പണിയാൻ നടപടി വേണമെന്നാണ് നാടിൻ്റെ ആവശ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും