സീനിയർ ചേംബർ അങ്കണവാടിക്ക് ഉപകരണങ്ങൾ നൽകി
വൈക്കം: സീനിയർ ചേമ്പർ വൈക്കം ടെമ്പിൾ സിറ്റി ലീജിയൻ നഗരസഭ എട്ടാം വാർഡിലെ അങ്കണവാടിക്ക് ആവശ്യമായ പഠന, കളി ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകി. വാർഡ് കൗൺസിലർ വി. അനൂപിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇവ നൽകിയത്. ലിജിയൻ പ്രസിഡന്റ് ഗീത ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹരിദാസൻ നായർ, ലീജിയൻ സെക്രട്ടറി സുജാത ശ്രീകുമാർ, സ്നേഹ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ്, അനിത എന്നിവർ സംസാരിച്ചു.
Comments ()