വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടുത്തുരുത്തി വാലാച്ചിറ മാപ്പിളകുന്നേല്‍ എം.ജെ. അനീഷ് (51) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടോടെ മേട്ടുംപാറ ജംഗ്ഷന് സമീപം അനീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റെജിജോര്‍ജ്. മകന്‍: അര്‍ലിന്‍.