|
Loading Weather...
Follow Us:
BREAKING

വൈദ്യുതി തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക: വർക്കേഴ്സ് ഫെഡറേഷൻ

വൈദ്യുതി തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക: വർക്കേഴ്സ് ഫെഡറേഷൻ
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) വൈക്കം ഡിവിഷൻ ജനറൽ ബോഡി യോഗം ജനറൽ സെക്രട്ടറി എ.എം. ഷിറാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശമ്പള പരിഷകരണ കരാർ കാലാവധി കഴിഞ്ഞിട്ടും പുതിയ കരാർ ഉണ്ടാക്കാനോ അതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാനോ മാനേജ്മെന്റ് തയ്യാറാകാത്തത് തൊഴിലാളി വിരുദ്ധ നടപടിയാണെന്നും അടിയന്തിരമായി ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എ.എം. ഷിറാസ് ആവിശ്യപ്പെട്ടു. വൈക്കം ഡിവിഷൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. സാലു അധ്യക്ഷത വഹിച്ചു.
പുതിയ നിയമനങ്ങൾ നടപ്പിലാക്കുക, അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുവാനുള്ള നടപടികൾ പിൻവലിക്കുക, തൊഴിലാളിക്ക് ഗുണകരമല്ലാത്ത പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ മാധവശേരിയെ ആദരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എൻ. പ്രമോദ് കുമാർ, ജില്ലാ സെക്രട്ടറി എം.എഫ്. ദേവസ്യ, എൻ.വി. ജോഷി കെ.വി.നടരാജൻ, അബ്ദുൾ സലാം, എം.എസ്. ജയകുമാർ,
കെ.എസ്. ജിജുമോൻ, കെ.വി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു