Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ

വൈക്കം: വരവ് വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങിയതോടെ വൈക്കത്ത് ജലനിരപ്പ് താഴുന്നതിൻ്റെ ആശ്വാസ നെടുവീർപ്പിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ജനത.

വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ

വൈക്കം: വരവ് വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങിയതോടെ വൈക്കത്ത് ജലനിരപ്പ് താഴുന്നതിൻ്റെ ആശ്വാസ നെടുവീർപ്പിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ജനത. ഇന്നലെ ഉച്ചക്ക് ശേഷം ജലനിരപ്പ് താഴാൻ തുടങ്ങിയതും തുടർച്ചയായി മഴ പെയ്യാത്തതുമാണ് ആശങ്കയകറ്റുന്നത്. ഇതിനിടെ മനസ്സിനാശ്വമേകി ആശങ്കകൾക്കിടയിലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ ആട്ടവും പാട്ടുമായി ആശ്വാസം കൊള്ളുന്ന കാഴ്ചയും ഉണ്ടായി. വൈക്കം താലൂക്കിൽ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 740 കുടുംബങ്ങളിലെ 1545 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്. ഉദയനാപുരത്തെ വല്ലകം സെൻ്റ്മേരീസ് ഹൈസ്കൂളിൽ 136 കുടുംബങ്ങളിൽ നിന്നായി 292 പേർ ഉണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിൽ എ.ജെ ജോൺ മെമ്മോറിയൽ സ്കൂളിൽ 93 കുടുംബങ്ങളിൽ നിന്ന് 214 പേരാണ് എത്തിയത്. മറവന്തുരുത്ത് ഗവൺമെൻറ് യു.പി സ്കൂളിൽ 95 കുടുംബങ്ങൾ നിന്ന് 199 പേരും, കല്ലറ എസ്.എസ്.വി.യു.പി സ്കൂളിൽ 115 കുടുംബങ്ങളിൽ നിന്ന് 176 പേരും, ആയാംകുടി എൽ.പി സ്കൂളിൽ 27 കുടുംബങ്ങളിൽ നിന്ന് 52 പേരും, വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം സെൻറ് മേരീസ് എൽ.പി.എസ് 36 കുടുംബങ്ങളിൽ നിന്നും 60 പേരും, തലയാഴം പഞ്ചായത്തിൽ തോട്ടകം ഗവൺമെൻറ് യു.പി സ്കൂളിൽ 12 കുടുംബങ്ങളിൽ നിന്നും 32 പേരും, എഴുമാന്തുരുത്ത് യു.പി സ്കൂളിൽ 41 കുടുംബങ്ങളിൽ നിന്ന് 110 പേരും, മുളക്കുളം ഗവൺമെൻറ് യു.പി സ്കൂളിൽ 5 കുടുംബങ്ങളിൽ നിന്ന് 13 പേരും, നക്കം തുരുത്ത് മുഹമ്മദീയ ജുമാ മസ്ജിദ് പള്ളി ഹാളിൽ 48 കുടുംബങ്ങളിൽ നിന്നും 60 പേരും, ചാല പറമ്പ് ടി.കെ.കെ.എം.യു.പി സ്കൂളിൽ 13 കുടുംബങ്ങളിൽ നിന്ന് 62 പേരും, അയ്യരുകുളങ്ങര ഗവൺമെൻ്റ് യു.പി സ്കൂളിൽ ഏഴു കുടുംബങ്ങളിൽ നിന്ന് 16 പേരും ബ്രഹ്മമംഗലം ജി.വി.എച്ച്.എസ്.എസ് 59 കുടുംബങ്ങളിൽ നിന്ന് 131 പേരും, ഏനാദി എൽ.പി സ്കൂളിൽ 40 കുടുംബങ്ങൾ നിന്ന് 91 പേരും, വൈക്കം വെസ്റ്റ് വിച്ച്.എസ്.എസ് 13 കുടുംബങ്ങൾ 35 പേരും ആണ് ക്യാമ്പുകളിൽ കഴിയുന്നവർ.
ജില്ലയിൽ 150 ക്യാമ്പുകളിലായി 9752 പേരാണ് ക്യാമ്പുകളിൽ ഇന്നലെ വൈകിട്ട് വരെ എത്തിയത് ഇതിൽ പുരുഷന്മാർ 402, സ്ത്രീകൾ 4278, കുട്ടികൾ 1447 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകൾ. കാർഷിക മേഖലയിലുള്ള നഷ്ടത്തിൻ്റെ കണക്കെടുപ്പ് തുടരുകയാണ്. വെള്ളക്കെട്ട് തുടരുന്നത് കൂടുതൽ കൃഷിനാശത്തിന് കാരണമാവും. ഇതിനിടെ പാതി വിളവെത്തിയ കൃഷികൾ പിഴുത് മാറ്റിയും സംരക്ഷിക്കാനാവുന്ന പച്ചക്കറികൾ സുരക്ഷിതമാക്കാനുമുള്ള ശ്രമം നടത്തി നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള പെടാപ്പാടിലാണ് കർഷകർ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും