വൈക്കം: കുലശേഖരമംഗലം ആഞ്ജനേയ ക്ഷേത്രത്തിൽ ആഞ്ജനേയ പൂജ നടത്തും.
വൈക്കം: കുലശേഖരമംഗലം ആജ്ഞനേയ മഠം ആജ്ഞനേയ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പരീക്ഷ എഴുതുന്നവർക്കുമായി 10ന് രാവിലെ 9ന് സർവ്വവിദ്യാപ്രദായക ആഞ്ജനേയ പൂജ നടത്തും. ക്ഷേത്രം മഠാധിപതി രാമചന്ദ്രസ്വാമികളുടേയും ക്ഷേത്രം മേൽശാന്തി പ്രവീഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിലാണ് വിദ്യാ വിജയത്തിനായി പൂജകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ ദർശന ഭാഗത്ത് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയാണ് പൂജകൾ നടത്തുന്നത്. പൂജകൾ നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പേരും നക്ഷത്രവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. ഫോൺ മുഖേനയും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് 9446092096, 8078915758 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.