വൈക്കം മുഹമ്മദ് ബഷീർ ജന്മദിനാഘോഷം
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിൻ്റെ 118-ാം മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം, എം.ടി.വി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ജന്മദിനാഘോഷ സമ്മേളനം നടന്നു. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ എം.ഡി. ബാബുരാജ് സമ്മേളനം ഉത്ഘാടനം ചെയ്തു.
ബഷീറിയൻ സംഭാഷണങ്ങളിലെ നർമ്മം പോലും മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത തരത്തിൽ സർഗ്ഗാത്മകവും മൗലികവുമാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത് ബാബുരാജ് പറഞ്ഞു. മലയാള സാഹിത്യത്തിൽ ബഷീർ സ്വന്തമായ ശൈലിയും ഉള്ളടക്കവും ആവിഷ്കരിച്ചു കൊണ്ടാണ് ബഷീർ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ളത്. ചില എഴുത്തുകാർ പ്രതിബദ്ധതയുടെ പേരിൽ സാഹിത്യ മൂല്യത്തെത്തന്നെ ഉപേക്ഷിക്കുമ്പോൾ ബഷീർ അങ്ങനെയായിരുന്നില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനുള്ളിൽ വെച്ച് നടത്തിയ ജന്മദിന സമ്മേളനത്തിൽ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി. എം.ടി.വി. ഫൗണ്ടേഷൻ സെക്രട്ടറി ആര്യ. കെ. കരുണാകരൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയൺ , ബ്രഞ്ച് മാനേജർ എം.എസ്. ഇന്ദു , സമിതി ജോയിൻ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ കോഴിപ്പള്ളി, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, ഡി. കുമാരി കരുണാകരൻ, സി.ജി. ഗിരിജൻ ആചാരി, എം.കെ. കണ്ണൻ, ജെസ്സി വർഗ്ഗീസ്, അബ്ദുൾ ആപ്പാഞ്ചിറ, അബ്ദുൾ കരിം, എൻ.സി. രാജേന്ദ്രൻ, മോഹൻദാസ് ഗ്യാലക്സി, തുടങ്ങിയവർ പ്രസംഗിച്ചു.