Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരത്തിന് അർഹയായി

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരത്തിന് അർഹയായി
സൂര്യഗായത്രി

വൈക്കം: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി  ഡോക്ടർ എ.പി.ജെ. അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി സൂര്യഗായത്രി അർഹയായത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ്- രാഖി ദമ്പതികളുടെ ഏകമകളും, വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ്. 2025 മാർച്ച്‌ 22ന് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിച്ചിരുന്നു. ഭാരതനാട്യത്തിൽ കഴിഞ്ഞ വൈക്കത്തഷ്ടമിക്ക് അരങ്ങേറ്റം കുറിച്ച സൂര്യ ഗായത്രി ചിത്രരചനയിലും, കരാട്ടേയിലും, പഠനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2025 നവംബർ1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും