Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കം-വെച്ചൂര്‍ റോഡ് അറ്റകുറ്റപണി തുടങ്ങി

വൈക്കം-വെച്ചൂര്‍ റോഡ് അറ്റകുറ്റപണി തുടങ്ങി
വൈക്കം-വെച്ചൂര്‍ റോഡില്‍ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചപ്പോൾ

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ തകര്‍ന്ന ഭാഗങ്ങള്‍ സഞ്ചാരയോഗ്യ മാക്കുന്നതിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. റോഡിലെ വലിയ കുഴികള്‍ ക്വാറി പൊടിയും മെറ്റലും ഇട്ട് അടച്ചു. തോട്ടകം മുതല്‍ വെച്ചൂര്‍ വരെയുള്ള ഭാഗങ്ങളില്‍ വലുതും ചെറുതുമായ കുഴികള്‍ രൂപപ്പെട്ടതുമൂലം യാത്ര ദുഷ്‌കരമായിരുന്നു. ഇതേത്തുടര്‍ന്ന് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് പ്രവൃത്തി ടെണ്ടര്‍ ചെയ്‌തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ടെണ്ടര്‍ റദ്ദാക്കുകയായിരുന്നു. പിന്നീട് റീടെണ്ടര്‍ ചെയ്തു നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ പണി ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് മോശമായ ഭാഗത്ത് ടാറിങ് നടത്തി റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും