Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

വൈക്കത്ത് യുവതി അടക്കം മൂന്ന് പേർ ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി പിടിയിൽ

വൈക്കത്ത് യുവതി അടക്കം മൂന്ന് പേർ ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി പിടിയിൽ
വൈക്കത്ത് പോലീസ് ഡാൻസാഫ് ടീം കാറിൽ പരിശോധന നടത്തുന്നു

വൈക്കം: ഹാഷിഷ് ഓയിലും എം.ഡി.എം. എയുമായി യുവതി അടക്കം മൂന്ന് പേർ വൈക്കത്ത് പിടിയിൽ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പോലീസ് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

വൈക്കം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്കോഡ കാറിൽ സംശയം തോന്നി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കാറിൽ  നിന്നും 3 ഗ്രാമോളം എം.ഡി.എം.എയും ഏകദേശം അതെ അളവിൽ ഹാഷിഷ് ഓയിലും കണ്ടെടുത്തതായാണ് വിവരം. കർണാടക സ്വദേശികളും തമിഴ്നാട് യൂണിവേഴ്സൽ ഫാം ഹൗസിൽ താമസക്കാരുമായ നിർമ്മൽ (33), അജയ ശരൺ (28), ഹോസാന (30) എന്നിവരാണ് പിടിയിലായത്. വൈക്കം ടി.വി പുരത്തുള്ള ഹോസാനയുടെ പിതാവിന്റെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു ഇവർ. ഇന്ന് തിരികെ പോകുന്നതിനായി കാറിൽ വൈക്കത്ത് എത്തിയതായിരുന്നു ഇവർ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനായി വാങ്ങി കാറിൽ സൂക്ഷിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും