Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വായനയെ നാം തിരിച്ചുപിടിക്കണം: അഡ്വ. പി.കെ. ഹരികുമാർ

വായനയെ നാം തിരിച്ചുപിടിക്കണം: അഡ്വ. പി.കെ. ഹരികുമാർ
വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അക്ഷര ജ്വാല പ്രതിഭ സംഗമം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വായനയെ നാം തിരിച്ചുപിടിക്കണമെന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ.പി.കെ. ഹരികുമാർ പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അക്ഷര ജ്വാല പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ സമൂഹത്തിൽ പുസ്‌തക വായന കുറഞ്ഞു വരുന്ന സാഹചര്യമാണെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള സാംസ്‌കാരിക നിലവാരം താഴേക്കു പോകുന്നതിന് ഈ പ്രവണത ഇടയാക്കുന്നതായും ഹരികുമാർ പറഞ്ഞു. മികച്ച ലൈബ്രറി പ്രവർത്തകൻ ടി.എൻ. രാമചന്ദ്രൻ, ലൈബ്രേറിയൻ പി.എസ്. സുജ, അഭിമന്യു അർജുനൻ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻമാരായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പി.എസ്. പുഷ്‌പമണി, ടി.വി. പുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, ജീന തോമസ്, എം.ജി. രഞ്ജിത്ത്, കെ.വി. രഞ്ജന, പി.എസ്. നൗഫൽ, സുമേഷ് നാട്ടറിവ്, കെ.ആർ. ബീന, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത സോമൻ, പി.വി. വിദ്യ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും