Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അച്ഛനും മകനും ഓണക്കോടി കൈമാറി; വൈക്കത്ത് ഭക്തിസാന്ദ്രമായി ഓണപ്പുടവ സമർപ്പണം​

അച്ഛനും മകനും ഓണക്കോടി കൈമാറി; വൈക്കത്ത് ഭക്തിസാന്ദ്രമായി ഓണപ്പുടവ സമർപ്പണം​
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണൻ ഓണപ്പുടവ സമർപ്പിക്കുന്നു

വൈക്കം: അച്ഛൻ മകനും മകൻ അച്ഛനും ഓണക്കോടി സമ്മാനിക്കുന്ന അപൂർവ്വവും ഭക്തിസാന്ദ്രവുമായ ആചാരത്തിന് വൈക്കം സാക്ഷ്യം വഹിച്ചു. ഉത്രാടദിനത്തെ വരവേൽക്കാൻ പിതാവായ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും പരസ്പരം ഓണപ്പുടവകൾ സമർപ്പിക്കുന്ന ചടങ്ങ് ആചാരപൂർവ്വം നടന്നു.​ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണനും, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. അയ്യപ്പനുമാണ് ഭഗവാന് വേണ്ടിയുള്ള ഓണപ്പുടവകൾ സമർപ്പിച്ചത്.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. അയ്യപ്പൻ ഓണപ്പുടവ സമർപ്പിക്കുന്നു

സോപാനത്ത് ഭക്തിപൂർവ്വം സമർപ്പിച്ച ഈ പുടവകൾ വൈക്കം ക്ഷേത്രത്തിൽ മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരിയും, ഉദയനാപുരം ക്ഷേത്രത്തിൽ മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരിയും ഏറ്റുവാങ്ങി. ഉത്രാട ദിനത്തിൽ പുലർച്ചെ 4 മണിക്കും 5.45 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാകും ഇരു ക്ഷേത്രങ്ങളിലും ദേവൻമാർക്ക് ഈ ഓണപ്പുടവ ചാർത്തുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും