Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ആത്മ കോട്ടയം കപ്പാസിറ്റി ബിൽഡിംഗ്: വൈക്കത്ത് കാർഷിക സെമിനാറിന് തുടക്കമായി

എസ്. സതീഷ്കുമാർ

ആത്മ കോട്ടയം കപ്പാസിറ്റി ബിൽഡിംഗ്: വൈക്കത്ത് കാർഷിക സെമിനാറിന് തുടക്കമായി

വൈക്കം: ആത്മ കോട്ടയം കപ്പാസിറ്റി ബിൽഡിംഗ് ട്രയിനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമായി കാർഷിക സെമിനാറും പച്ചക്കറി തൈ വിതരണവും വൈക്കത്ത് നടന്നു.
കൃഷിവകുപ്പ്, കോട്ടയം ആത്മ, വൈക്കം നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

വൈക്കം സത്യഗ്രഹ സ്മാരക ഹാളിനടന്ന
കാർഷിക സെമിനാർ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ മുഴുവൻ കുടുംബങ്ങളിലും വിഷരഹിത പച്ചക്കറി കൃഷി നടത്തുന്നതിനും കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ വിപണനം നടത്തുന്നതിനായി കർഷകരുടെ ചന്ത സംഘടിപ്പിക്കുന്നതിനും നഗരസഭ പദ്ധതി ആവിഷ്കരിക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ പറഞ്ഞു. സെമിനാറിൽ പങ്കെടുത്ത കർഷകർക്ക് വിവിധ ഇനം പച്ചക്കറി തൈകളും നഗരസഭ ചെയർമാൻ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിനു ചന്ദ്രബോസ് പദ്ധതി വിശദീകരിച്ചു. രഞ്ജിനി സ്കറിയ ക്ലാസ് നയിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബി. രാജശേഖരൻ, ഗീതാ പുരുഷൻ, സോണി സണ്ണി, ഗിരിജാകുമാരി, ഡി. രഞ്ജിത്ത്കുമാർ, നഗരസഭ അംഗങ്ങളായ എം.കെ. മഹേഷ്, അനിൽകുമാർ, ഇടവട്ടം ജയകുമാർ, പി.ഡി. പ്രസാദ്, അനീഷ്, രേണുക രതീഷ്, സിന്ധു സജീവൻ, രാജിമോൾ, രതിമോൾ, വിജിമോൾ, സീമസുധീർ, അംബിക രാജേന്ദ്രൻ, ബി.സുശീല, കൃഷി വകുപ്പ്, ആത്മ ഉദ്യോഗസ്ഥരായ മെയ്‌സൺ മുരളി, ആശകുര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും