വൈക്കത്ത് വഴിവിളക്കുകളിൽ മോഷണം
വൈക്കം: നഗരസഭ മൂന്നാം വാർഡിലെ വഴിവിളക്കുകളിലെ ബൾബുകളും ഷേഡുകളും മോഷണം പോകുന്നു. വാർഡിന്റെ പല ഭാഗങ്ങളിലും കത്താതിരുന്ന ബൾബുകൾ നഗരസഭ മാറിയിടുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെ ആണ് മോഷണം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നഗരസഭ കേടായ വഴിവിളക്കുകൾ തെളിയിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. മഴ കനത്തതോടെ പോസ്റ്റുകളിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെയാണ് വഴിവിളക്കുകൾ മോഷണം പോകുന്നത്.

മോഷ്ടാക്കൾക്കെതിരെ പ്രദേശത്തെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അഗം ഇടവട്ടം ജയകുമാർ അറിയിച്ചു. മോഷ്ടിക്കപ്പെട്ട ഇടങ്ങളിലെ വഴിവിളക്കുകൾ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. മോഷണം തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.
Comments ()