Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നേരേകടവ്–മാക്കേക്കടവ് പാലം ഉടൻ തുറക്കും: അവസാനഘട്ട പുരോഗതി വിലയിരുത്തി ഇടത് നേതാക്കൾ

നേരേകടവ്–മാക്കേക്കടവ് പാലം ഉടൻ തുറക്കും: അവസാനഘട്ട പുരോഗതി വിലയിരുത്തി ഇടത് നേതാക്കൾ

വൈക്കം: പണി പൂർത്തിയാകുന്ന നേരേകടവ്–മാക്കേക്കടവ് പാലത്തിൽ എൽ.ഡി.എഫ് നേതാക്കളുടെ സന്ദർശനം. പാലം തുറക്കാൻ അവസാനഘട്ട പണികൾ നടക്കുന്നതിനിടെയാണ് ഇടത് നേതാക്കൾ സന്ദർശിച്ചത്. പാലത്തിന്റെയും ഇരുകരകളിലെയും അനുബന്ധ റോഡുകളുടെയും നിർമാണ പുരോഗതി കണ്ടായിരുന്നു നേതാക്കളുടെ മടക്കം. പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായതിനു പിന്നാലെ സമീപന റോഡുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. നേരേകടവിൽ 120 മീറ്ററും മാക്കേകടവിൽ 90 മീറ്ററും വരുന്ന അനുബന്ധ റോഡുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പാലത്തിലെ പെയിന്റിംഗ്, കൈവരികൾ, ഇരുവശങ്ങളിലെയും നടപ്പാതകൾ എന്നിവയുടെ നിർമാണം പൂർത്തിയായി.

മാക്കേക്കടവിൽ നടപ്പാതയിലേക്കുള്ള ചവിട്ടുപടികളുടെ നിർമാണവും സമീപ റോഡുമായി പാലം ചേരുന്ന ഭാഗത്തെ കരിങ്കല്ല് കെട്ടലും പുരോഗമിക്കുന്നുണ്ട്. നേരേകടവിലെ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറുകളും പൂർത്തിയായി. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. 800 മീറ്റർ നീളവും 11.23 മീറ്റർ വീതിയുമുള്ള പാലത്തിന് സംസ്ഥാന സർക്കാർ 98.09 കോടി രൂപയാണ് ചെലവഴിക്കുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഏഴ് വർഷത്തോളം നിർമാണം തടസ്സപ്പെട്ടിരുന്നു.

2023ൽ നിർമാണം പുനരാരംഭിച്ചതോടെയാണ് പദ്ധതി വേഗത്തിലായത്. മുൻ എം.എൽ.എ സി.കെ ആശ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വൈക്കത്തെ എൽ.ഡി.എഫ് പ്രതിനിധികൾ പാലം സന്ദർശിച്ചത്. മുഖ്യമന്ത്രിയുടേയുടേയും മന്ത്രിമാരുടെയും സമയം കൂടി തരപ്പെട്ടാൽ പാലം ഉടനെ തുറക്കാനാകും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും